വെളുത്തുള്ളിക്ക് നല്ല കാലം, കാന്തല്ലൂരിൽ വിളവെടുപ്പ് ആരംഭിച്ചു  
Kerala

വെളുത്തുള്ളിക്ക് നല്ല കാലം, കാന്തല്ലൂരിൽ വിളവെടുപ്പ് ആരംഭിച്ചു

കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിക്കുന്നുണ്ട്.

കോതമംഗലം: വട്ടവട-കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക്. കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഔഷധ ഗുണവും വലുപ്പവുമാണ് മലപ്പൂണ്ട് വെളുത്തുള്ളിയുടെ പ്രത്യേകത. വലുപ്പം കൂടിയ വെളുത്തുള്ളിക്കാണ് കൂടുതൽ വില.

ഇന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് വട്ടവട , കാന്തല്ലൂർ കർഷകർ വെളുത്തുള്ളി വിൽക്കുന്നത്.

വെളുത്തുള്ളിക്ക് നല്ല കാലം, കാന്തല്ലൂരിൽ വിളവെടുപ്പ് ആരംഭിച്ചു

ഗുണമേൻമയുള്ള കാന്തല്ലൂർ, വട്ടവട മലപ്പൂണ്ട് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്താറില്ല.

വെളുത്തുള്ളിക്ക് നല്ല കാലം, കാന്തല്ലൂരിൽ വിളവെടുപ്പ് ആരംഭിച്ചു

സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പും സംഭരിക്കാറില്ല. എന്നാൽ തമിഴ്നാട്ടിലെ വടുകുപ്പെട്ടി, മേട്ടുപാളയം വിപണികളിൽ കർഷകന് നല്ലവിലയും ഉടനടി പണവും ലഭിക്കുന്നു. അതിനാൽ, കാന്തല്ലൂരിലെ ഭൂരിപക്ഷം കർഷകരും വെളുത്തുള്ളി കൃഷി ചെയ്യുകയാണ്.

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ഇപിയെ പൂർണമായി വിശ്വസിക്കുന്നു, പാർട്ടി അന്വേഷണം നടത്തുന്നില്ല; ആത്മകഥാ വിവാദത്തിൽ ഇപിയെ പിന്തുണച്ച് എം.വി. ഗോവിന്ദൻ

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

ഒറ്റ ഇന്നിങ്സിൽ കേരളത്തിന്‍റെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ | Video