തൃശൂരിൽ ഗോഡൗണിൽ വൻ തീപിടിത്തം 
Kerala

തൃശൂരിൽ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം; ഒരു മരണം

തൃശൂർ: മുളങ്കൂന്നത്തുകാവിൽ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണിനു തീപിടിച്ച് ഒരു മരണം. നാലു പേർ ഓടി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി നിബിൻ ആണ് മരിച്ചത്. തീ പടർന്ന സമയത്ത് ശുചിമുറിയിലായിരുന്ന നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നി ശമന സേന പറഞ്ഞു.

ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്തു സൂക്ഷിക്കുന്ന ഗോഡൗണാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടുകൂടിയാണ് തീപ്പിടത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു. വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാ സേനയെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു