Kerala

എന്‍റെ പൊന്നേ..!! രാവിലെ 6,700 രൂപ, ഉച്ചയ്ക്ക് 6,500..!!

കൊച്ചി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിനു പിന്നാലെ ആഭരണ വില കുത്തനെ ഇടിഞ്ഞു. ഇന്ന് (23/07/2024) രണ്ടു ഘട്ടമായി ഒരു പവന് 2,200 രൂപയാണ് കുറഞ്ഞത്. ബജറ്റ് അവതരണത്തിനു മുമ്പ് രാവിലെ പവന് 200 രൂപ (ഗ്രാമിന് 25 രൂപ) കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി (ഗ്രാമിന് 200) കുറയുകയായിരുന്നു. ഇന്ന് രാവിലെ സ്വർണാഭരണം വാങ്ങിയവർക്കു വലിയ സങ്കടമാണ് ഉച്ചയ്ക്കു ശേഷമുണ്ടായത്.

രാവിലെ പവന് 53,960 രൂപയായിരുന്നു വില. ഒരു പവന്‍റെ ആഭരണത്തിന് 3 ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉൾപ്പെടെ 58,412 രൂപ. ബജറ്റ് വായിച്ചതോടെ ഉച്ചയ്ക്ക് പവൻ 51,960 രൂപയായി. അതോടെ, ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 കൊടുത്താൽ മതി. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ്. 12.5% ഇറക്കുമതി തീരുവ, 2.5% സെസ്, 3 ശതമാനം ജിഎസ്‍ടി അടക്കം 18% നികുതിയാണ് സ്വർണത്തിനുണ്ടായിരുന്നത്. ഇറക്കുമതി തീരുവ 6 ശതമാനമാക്കിയതോടെ സ്വർണ കള്ളക്കടത്തിനു വലിയ പ്രഹരമാകും. കേരളത്തിൽ വിവാഹക്കാലം അടുത്തതിനാൽ സ്വണത്തിന്‍റെ വിലക്കുറവ് വ്യാപാര മേഖലയ്ക്കും വലിയ ഉണർവുണ്ടാക്കും.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്