file image
Kerala

ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദൗത്യ സംഘത്തെ രൂപീകരിച്ച് സർക്കാർ

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദൗത്യ സംഘത്തെ രൂപീകരിച്ചത്

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ രൂപികരിച്ച് സർ‌ക്കാർ ഉത്തരവിറക്കി. ഇടുക്കി ജില്ലാ കലക്‌ടർക്കാണ് ദൗത്യ സംഘത്തിന്‍റെ പ്രധാന ചുമതല. സിപിഎം ജില്ലാ ഘടകത്തിന്‍റെ കടുത്ത എതിർപ്പിനിടെയാണ് സർക്കാർ നീക്കം.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദൗത്യ സംഘത്തെ രൂപീകരിച്ചത്. ജില്ലാകലക്‌ടർ, ആർഡിഒ, കാർഡമം അസിസ്റ്റന്‍റ് കലക്‌ടർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് റവന്യു വകുപ്പ് നിയോഗിച്ചിരിക്കുന്നത്.

ഇവരുടെ പ്രതിവാര പ്രവർത്തനങ്ങൾ റവന്യൂ വകുപ്പ് വിലയിരുത്തും. ഇതിനായി റവന്യൂ ജോയിന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റജിസ്ട്രേഷൻ വകുപ്പും പൊലീസ് മോധാവിയും ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ വേണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

ഖാലിസ്ഥാൻ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കൾ

ഉൾപ്പോരിലുലഞ്ഞ് ബിജെപി

ഡൽഹിയിൽ വായു ഗുണനിലവാര തോത് 400 ന് മുകളിൽ‌; അപകടസൂചനയെന്ന് വിദഗ്ധർ