Arif Mohammed Khan, R Bindu  
Kerala

മന്ത്രി ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവർണർ; മറുപടി നൽകി നിലവാരം കളയാനില്ലെന്ന് മന്ത്രി

വിസി നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരളസർവകലാശാല സെനറ്റ് തീരുമാനം ഗവർണർ റദ്ദാക്കിയേക്കും

തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്നു വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യസ മന്ത്രിയെന്ന് അവകാശപ്പെട്ട് സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരുവാൻ ശ്രമമുണ്ടായെന്നും ക്രിമിനലുകളോടു പ്രതികരിക്കാനില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.

അതേസമയം, ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി തന്‍റെ നിലവാരം കളയില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഇരിക്കുന്ന സ്ഥാനത്തേക്കുറിച്ച് ബോധമില്ലാത്തവർക്ക് മറുപടി നൽകാനില്ല. ഗവർണർക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

വിസി നിർണയ സമിതിയിലേക്ക് നോമിയെ നൽകേണ്ടെന്ന കേരളസർവകലാശാല സെനറ്റ് തീരുമാനം ഗവർണർ റദാക്കിയേക്കും. ഇത് സംബന്ധിച്ച് ഗവർണർ‌ നിയമോപദേശം തേടി. കേരള സർവകലാശാല വിസിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. സെനറ്റിലെ ഗവർണറുടെ 11 നോമികളും രാജ്ഭവനിലെത്തി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?