gov of kerala jyothi venkatachalam (right) delivers her speech being watched by vakkom purushothaman, speaker of kerala assembly (1982) 
Kerala

നയപ്രഖ്യാപനം: അന്ന് 6 മിനിറ്റിൽ, ഇപ്പോൾ ഒന്നര മിനിറ്റിൽ

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്‍റെ ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കുന്നത് കേരള നിയമസഭയിൽ ഇത് രണ്ടാം തവണ. ആദ്യം ആറുമിനിറ്റായിരുന്നു ആ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ദൈർഘ്യമെങ്കിൽ വ്യാഴാഴ്ച അത് കേവലം ഒന്നര മിനിറ്റായിരുന്നു.

ഇ.കെ നായനാർ സർക്കാരിന്‍റെ രാജിയെ തുടർന്ന് 1982 ജനുവരി 29ന് കെ.കരുണാകരന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്‍റെ നയപ്രഖ്യാപനമാണ് ഇങ്ങനെ അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചെല്ലത്തിന് ആദ്യവും അവസാനവും വായിച്ച് അവസാനിപ്പിക്കേണ്ടി വന്നത്.എൽഡിഎഫിന്‍റെ നേതൃത്വത്തിലുള്ള കനത്ത പ്രതിഷേധത്തെ തുടർന്ന് അന്ന് നിയമസഭ സമ്മേളിച്ചിരുന്ന സെക്രട്ടേറിയറ്റിലെ മുഖ്യവാതിലിലൂടെ ഗവർണർക്ക് അകത്ത് കടക്കാനായില്ല.പിൻവാതിലിലൂടെ അകത്തേയ്ക്ക് കടന്നെങ്കിലും നിയമസഭാ ‌ഹാളിലേയ്ക്കുള്ള പ്രവേശന കവാടത്തിലെ ഇടനാഴിയിലുൾപ്പെടെ എംഎൽഎമാർ കിടന്ന് പ്രതിഷേധിച്ചതിനാൽ അവരെ അറസ്റ്റുചെയ്ത് മാറ്റിയശേഷമായിരുന്നു നയപ്രഖ്യാപന പ്രസംഗം.പ്രതിപക്ഷനേതാവ് ഇ.കെ നായനാരുടെയും എം.വി രാഘവൻ ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങളുടെയും പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ ആദ്യവും അവസാനവും വായിച്ച് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ ജ്യോതി വെങ്കിടാചെല്ലം മടങ്ങുകയായിരുന്നു.

സിക്കന്തർഭക്ത് ഗവർണറായിരുന്നപ്പോൾ 2003 ജനുവരി 23നും 2004 ദനുവരി 15നും അനാരോഗ്യം കാരണം പൂർണമായി വായിച്ചിരുന്നില്ല.രണ്ടാമത്തെ നയപ്രഖ്യാപനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് ജീവനോടെ തിരിച്ചുവന്നില്ല.

ഗവർണർ നിയമസഭയിലെത്തി നയപ്രഖ്യാപനത്തിന്‍റെ ഒരു വാക്കെങ്കിലും ഉച്ചരിച്ചാൽ അത് നയപ്രഖ്യാപനമായി. മന്ത്രിസഭായോഗം അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും രേഖകളിലുണ്ടാവുക.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ