Governor Arif Muhammad Khan 
Kerala

കണ്ണൂര്‍ സര്‍വകലാശാല സിൻഡിക്കേറ്റിന്‍റെ സെനറ്റ് അംഗത്വ പാനൽ വെട്ടി ഗവർണർ; ബിജെപി-കോൺഗ്രസ് അനുകൂലികളെ നാമനിര്‍ദേശം ചെയ്തു

സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവർണർ നിലനിർത്തിയത്

കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവർണർ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്തു.

സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവർണർ നിലനിർത്തിയത്. ബിജെപി - കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കൾ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും