Kerala

ഉത്തരവ് പിൻവലിച്ചു; സെക്രട്ടേറിയറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ നടപ്പാക്കില്ല

പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ഇന്നു മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആക്സസ് കൺട്രോൾ സംവിധാനത്തിൽ നിന്നും പിൻമാറി സർക്കാർ. ജീവനക്കാരുടെയും സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് സർക്കാർ തീരുമാനം പിൻവലിച്ചത്. ആക്സസ് കൺട്രോൾ സംവിധാനം ബയോമെട്രിക്കുമായി ബന്ധിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ പുറത്തിറക്കിയെങ്കിലും നടപ്പായില്ല.

പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ് സംവിധാനം പോരാതെ വന്നതോടെയാണ് പുതിയ സംവിധാനത്തിലേക്ക് കടക്കുന്നത്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത