Kerala

വി.​എ​സ്: പോ​രാ​ട്ട​ത്തി​ന്‍റെ 100 ആ​ണ്ട്

#എം.​ബി. സ​ന്തോ​ഷ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് നൂ​റ്റാ​ണ്ടി​ന്‍റെ പ്രാ​യം. ശ​യ്യാ​വ​ലം​ബി​യാ​യ അ​ദ്ദേ​ഹ​ത്തി​ന് നൂ​റാം പി​റ​ന്നാ​ൾ പ്ര​മാ​ണി​ച്ച് ഇ​ന്ന് ആ​ഘോ​ഷ​മൊ​ന്നു​മി​ല്ല. പി​എം​ജി​യി​ൽ ലോ ​കോ​ളെ​ജി​ന​ടു​ത്ത് മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​റി​ന്‍റെ വ​സ​തി​യി​ൽ ക​ഴി​യു​ന്ന വി.​എ​സി​ന് സ​ന്ദ​ർ​ശ​ക​രെ​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ദ്രാ​വ​ക ഭ​ക്ഷ​ണ​മാ​ണ് ഡോ​ക്റ്റ​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ൽ​കു​ന്ന​ത് എ​ന്ന​തി​നാ​ൽ ഇ​ന്ന് പാ​യ​സം കൊ​ടു​ക്കാ​നാ​വും. മു​മ്പും, പാ​യ​സ​ത്തി​ന​പ്പു​റം വി.​എ​സ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​റി​ല്ലാ​യി​രു​ന്നു.

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗ​മാ​യി 17ാം വ​യ​സി​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച"​വി.​എ​സ്', ആ ​ര​ണ്ട​ക്ഷ​ര​ത്തി​ലേ​ക്ക് ഒ​രു കാ​ല​ഘ​ട്ട​ത്തെ ത​ന്നെ ചു​രു​ക്കി. സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി സി​പി​എം രൂ​പീ​ക​രി​ച്ച 32 പേ​രി​ൽ ജീ​വി​ച്ചി​രി​പ്പു​ള്ള ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ.

തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​യെ​ങ്കി​ലും ഇ​ത്ത​വ​ണ സാ​ർ​ഥ​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ഒ​രു പി​റ​ന്നാ​ൾ സ​മ്മാ​നം ല​ഭി​ച്ചു: വി.​എ​സ് മ​ന്ത്രി​സ​ഭ 2007ൽ ​തു​ട​ങ്ങി​യ മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ തു​ട​ർ​ച്ച​യ്ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി!

"പോ​രാ​ട്ടം' എ​ന്ന​തി​ന് മ​ല​യാ​ള​ത്തി​ന്‍റെ ഏ​റ്റ​വും വി​പു​ല​മാ​യ അ​ർ​ഥ​മാ​ണ് വി.​എ​സ്. പു​ന്ന​പ്ര- വ​യ​ലാ​ർ സ​മ​രം മു​ത​ൽ സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ലി​ൽ നി​ന്നു​ള്ള ഇ​റ​ങ്ങി​പ്പോ​ക്ക്, സി​പി​എ​മ്മി​ലെ ഉ​ൾ​പാ​ർ​ട്ടി സ​മ​ര​ങ്ങ​ൾ, പ​രി​സ്ഥി​തി പോ​രാ​ട്ടം, സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള നി​ല​പാ​ട്, മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്ന​ത്തി​ലെ ശ​ക്ത​മാ​യ നി​ല​പാ​ട്, പാ​മോ​യി​ൽ, ബ്ര​ഹ്മ​പു​രം, ഇ​ട​മ​ല​യാ​ർ തു​ട​ങ്ങി ഏ​റ്റെ​ടു​ത്ത അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ... വി.​എ​സി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഈ ​ഇ​ട​പെ​ട​ലു​ക​ൾ "പോ​രാ​ട്ട'​മാ​യി കാ​ണു​ന്ന​തി​നാ​ലാ​ണ് അ​നു​യാ​യി​ക​ൾ "ക​ണ്ണേ ക​ര‌​ളേ' എ​ന്ന് ച​ങ്കു​പൊ​ട്ടി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്.

"പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ല​ത്ത് സ്വ​പ്നം ക​ണ്ട കാ​ര്യ​ങ്ങ​ളി​ൽ പ​ല​തും ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല​ല്ലോ?' എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി "മെ​ട്രൊ വാ​ർ​ത്ത'​യു​ടെ മൂ​ന്നു കൊ​ല്ലം മു​മ്പു​ള്ള ഓ​ണ​പ്പ​തി​പ്പി​നു​ള്ള അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​തി​ങ്ങ​നെ: "സ്വ​പ്നം കാ​ണു​ന്ന​ത​ല്ല യാ​ഥാ​ർ​ഥ്യം എ​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് അ​റി​യാം. ആ​ഗ്ര​ഹി​ച്ച പ​ല​തും നേ​ടി​യെ​ടു​ക്കാ​ൻ എ​ത്ര വ​ലി​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്... അ​തി​ൽ ചി​ല​തി​ലൊ​ക്കെ പ​ങ്കാ​ളി​ക​ളാ​യി. മ​റ്റു ചി​ല​തി​ന്‍റെ മു​ന്ന​ണി​യി​ലു​ണ്ടാ​യി. ഒ​രു കാ​ര്യം ഉ​റ​പ്പു​പ​റ​യാ​ൻ ക​ഴി​യും - കേ​ര​ള​ത്തെ ഇ​ന്ന​ത്തെ കേ​ര​ള​മാ​ക്കി​യ​ത് അ​ത്ത​രം പോ​രാ​ട്ട​ങ്ങ​ളാ​ണ്. ഇ​നി​യും ഏ​റെ മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ട്.'

പ​തി​ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും പ്ര​തീ​ക്ഷ​യോ​ടെ വി.​എ​സി​നെ കാ​ണാ​നു​ള്ള കാ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളാ​ണ്.

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ

മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

മെഹ്മൂദിന് 5 വിക്കറ്റ്; ഇന്ത്യ 376 ഓൾ‍ഔട്ട്

2200 ബസുകൾ ഒറ്റയടിക്ക് നഷ്ടമാകും; കെഎസ്ആർടിസി പുതിയ പ്രതിസന്ധിയിലേക്ക്