ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ പൂർണ്ണരൂപം ഹാജരാക്കണം ദേശീയ വനിതാ കമ്മീഷൻ 
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ പൂർണ്ണരൂപം ഹാജരാക്കണം ദേശീയ വനിതാ കമ്മീഷൻ

തിരുവനന്തപുരം: സർക്കാരിനോട് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവ‍ശ‍്യപെട്ട് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണം എന്ന് ആവശ‍്യപെട്ടത്. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി,ശിവശങ്കർ എന്നിവർ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍റെ ഇടപെടൽ.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണ വിധേയരായവർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് നേതാക്കൾ കമ്മിഷന് പരാതി നൽകിയത്. റിപ്പോർട്ടിൽ ആരോപിതരായവർക്കെതിരെ സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയം ഉണ്ടെന്നും ആരോപണവിധേയരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. റിപ്പോർട്ടിൽ പേരുള്ള ആരോപണവിധേയർക്കെതിരെയല്ല സർക്കാർ ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെന്നും നേതാക്കൾ കമ്മിഷനെ അറിയിച്ചു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം