Kerala

ഇ​ന്ന് 4 ജി​ല്ല​ക​ളി​ൽ ചൂ​ട് കൂ​ടും, ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. സാ​ധാ​ര​ണ​യി​ൽ നി​ന്നും 3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ നാ​ല് വ​രെ​യാ​ണ് ഉ​യ​രാ​ൻ സാ​ധ്യ​ത.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കോ​ട്ട​യം 37 , ആ​ല​പ്പു​ഴ- കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

പ​ക​ൽ 11 മു​ത​ല്‍ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക്ക​ണ​മെ​ന്നും ദാ​ഹ​മി​ല്ലെ​ങ്കി​ലും ശു​ദ്ധ​ജ​ലം കു​ടി​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കേ​ണ്ട​തും, ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്. പ​രീ​ക്ഷ​ക്കാ​ല​മാ​യാ​ൽ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വെ​യി​ലേ​ൽ​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം.

കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ള്‍ 11 മു​ത​ല്‍ 3 വ​രെ കു​ട്ടി​ക​ള്‍ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം, അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​താ​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മാ​ണ് മു​ന്ന​റി​യി​പ്പ്

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി