കനത്ത മഴയിൽ വൻ നാശനഷ്ടം 
Kerala

കനത്ത മഴ; വെള്ളത്തൂവലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു, കൊന്നത്തടിയിൽ കടയുടെ മേൽക്കൂര തകർന്നു

കൊന്നത്തടി ടൗണിൽ വ്യാപാരം നടത്തിവന്നിരുന്ന രംഭയുടെ സ്റ്റേഷനറി കടയുടെ മേൽക്കൂര തകർന്ന് നാശനഷ്ടമുണ്ടായി

കോതമംഗലം : അതിശക്തമായ കാറ്റിലും മഴയിലും അടിമാലി വെള്ളത്തൂവലിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്ടം. വെള്ളത്തൂവൽ - പൂത്തലനിരപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളത്തൂവൽ - ആനച്ചാൽ റോഡിൽ മരം വീണതുമലം അരമണിക്കൂറോളം ഗതഗതം തടസ്സപ്പെട്ടു. വൈദ്യുത ലൈനിൽ മരം വീണത് മൂലം പ്രദേശത്തെ വൈദ്യുതിയും തടസ്സപ്പെട്ടു. കനത്ത മഴയിൽ മുതിരപ്പുഴയാറിലെ നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്.

കൊന്നത്തടി ടൗണിൽ വ്യാപാരം നടത്തിവന്നിരുന്ന രംഭയുടെ സ്റ്റേഷനറി കടയുടെ മേൽക്കൂര തകർന്ന് നാശനഷ്ടമുണ്ടായി. വെള്ളത്തൂവൽ - കൊന്നത്തി റോഡിൽ പലസ്ഥലങ്ങളിലായി ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായി. നിരവധി കൃഷിയിടങ്ങളിൽ വിളകൾക്ക് നാശനഷ്ടമുണ്ടായി. രാവിലെ മാറിനിന്ന മഴ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...