നാശം വിതച്ച് പെരുമഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു 
Kerala

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ട തിരുവല്ലയിലും മഴയിൽ വ്യാപക നാശമുണ്ടായി.തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരുതൂർ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പത്തനംതിട്ട തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. മഴയെ തുടർന്ന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്‍റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ കെഎസ്ആർടിസി ജീവനക്കാരന്‍റെ വീട്ടുമുറ്റത്തേക്ക് വീണു. സംഭവത്തിൽ ആർക്കും പരുക്കില്ല.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ

അമിത വേഗതയിലേത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു: 18 കാരന് ദാരുണാന്ത്യം