Representative image 
Kerala

വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിങ്ങളിൽ നിലനിൽക്കുന്ന വിവിധ ചക്രവാതച്ചുഴികൾ മൂലം കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ചു ന്യൂനമർദമായി ഒഡീശ - പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് കാലാ വർഷക്കാറ്റ് ശക്തമാകുമെന്നാണ് വിലയിരുത്തൽ.

ഇത് കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളൊഴികെ എല്ലായിടത്തും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജമ്മു കശ്മീർ, ഹരിയാന ഫല പ്രഖ്യാപനം കാത്ത് രാജ്യം

നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം ബാക്കി; തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്

മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം: ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ടെത്തണമെന്ന് ഗവർണർ

നെഹ്‌റു ട്രോഫി വള്ളംകളി: വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ

ചക്രവാതച്ചുഴി രൂപപ്പെട്ടു; 5 ദിവസം കനത്ത മഴ, ജാഗ്രത