നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി, ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു 
Kerala

തലസ്ഥാനത്ത് ശക്തമായ മഴ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി, ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകര ഭാഗത്ത് കഴിഞ്ഞ 3 ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്

തിരുവനന്തപുരം: ശക്തമായ മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് ക‍യറുകയായിരുന്നു. വെള്ളം കയറിയതിനെ തുടർന്ന് ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകര ഭാഗത്ത് കഴിഞ്ഞ 3 ദിവസമായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിനിടെ ആശുപത്രിയുടെ പണി നടന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും ഓടയിലാണ് ഇട്ടത്. ഇതോടെ ഓടയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതാണ് വെള്ളം ആശുപത്രിയിലേക്ക് കയറാൻ കാരണം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും