കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും.
ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്നും ഹെലികോപ്ടർ ഉയർന്ന ശേഷം വശങ്ങളിലേക്കുള്ള ബാലന്‍സ് തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിലവിലെ വിലയിരുത്തൽ
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീഴുന്നത്. കോസ്റ്റ് ഗാർഡിന്‍റെ പരീശിലനപറക്കലിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. റൺവേയുടെ അഞ്ചു5 മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. 3 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു മാത്രമായി പരിക്കേറ്റിരുന്നു.