Hibi Eden, MP File photo
Kerala

സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ എംപി ഹൈബി ഈഡനെ കുറ്റവിമുക്തനായി. ആരോപണത്തിൽ ഹൈബിക്കെതിരേ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം സിജെഎം കോടതി ഹൈബിയെ കുറ്റവിമുക്തനാക്കിയത്.

സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.എംഎൽഎ ഹോസ്റ്റലിൽ വിളിച്ചു വരുത്തി ഹൈബി ഈഡൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

കേസിൽ കൂടുതൽ അന്വേഷണം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സിബിഐ റിപ്പോർട്ട് നൽകി. പീഡന പരാതിയിൽ ആറു കേസുകളിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്