വാഹനങ്ങൾ രൂപമാറ്റം നടത്തിയാൽ കർശന നടപടി 
Kerala

വാഹനങ്ങൾ രൂപമാറ്റം നടത്തിയാൽ കർശന നടപടി; നിയമ ലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്താലും നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരേ കർശന നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമ ലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ലോഗര്‍മാര്‍ക്കെതിരേ നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. യൂട്യൂബർ സഞ്ജു ടെക്കി കാറിൽ രൂപമാറ്റം വരുത്തി സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര ചെയ്ത കേസിലാണ് കോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.

വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്‍റ് ഓഫീസർമാരോട് ആവശ്യപ്പെട്ടു. വാഹനവും നിയമലംഘനത്തിന്‍റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം.

കുറ്റക്കാരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5,000 രൂപ പlഴ ഈടാക്കണം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം. സർക്കാരിന്‍റെ റിപ്പോർട്ട് ഈ മാസം 6ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

വ്ലോഗറെ മെഡിക്കല്‍ കോളെജില്‍

കക്കൂസ് കഴുകാൻ അയയ്ക്കണം

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യുട്യൂബ് വ്ലോഗർ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അയാൾക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

നിയമലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്‍ക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസുള്ള ആളുകള്‍ ചെയ്യേണ്ടത്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷയായിരിക്കും നല്‍കുക.

കൈയില്‍ കാശുണ്ടെങ്കില്‍ വീട്ടില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി നീന്തട്ടെ. കാശുണ്ടെന്ന് കരുതി കാറില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി റോഡില്‍ ഇറങ്ങുകയാണോ വേണ്ടത്. ഇതുപോലെയുള്ള ആളുകളെ രോഗികളെ ശുശ്രൂഷിക്കാനല്ല, മെഡിക്കല്‍ കോളെജില്‍ കക്കൂസ് കഴുകാനാണ് അയക്കേണ്ടത്. ഇത്തരം ക്രിമിനല്‍ പ്രവൃത്തി നടത്തുന്നവരെയല്ല സാന്ത്വന ശുശ്രൂഷ ചെയ്യാൻ അയയ്‌ക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ