Kerala

തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്

തൃശൂർ: തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ ഒരു പരിപാടിക്കും ഇനി മുതൽ മൈതാനം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. തൃശൂർ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹർജിയിലാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

കഴിഞ്ഞ മാസം 11ന് ഇത് സംബംന്ധിച്ച് ഉത്തരവിട്ടെങ്കിലും ഇപ്പോഴാണ് ഇതിനുള്ള പൂർണരൂപം പുറത്തുവന്നത്. മറ്റ് പരിപാടികൾ നടത്തുന്നതിനായി ദേവസ്വം ബോർഡിന് ലഭിക്കുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുന്‍കൂർ അനുമതി വാങ്ങണമെന്ന് കോടതി വ്യക്തമാക്കി.

മൈതാനത്തിനകത്ത് പെതു പരിപാടികളോ, രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളോ സംഘടിപ്പിക്കരുത്. പാതകൾ കൈയേറിയുള്ള കച്ചവടം അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ ബന്ധപ്പെട്ടവർക്ക് മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു