Kerala

തൊണ്ടിമുതൽ കേസിലെ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി; ആന്‍റണിരാജുവിന് ആശ്വാസം

കേസ് ഏറെ ഗൗരവമുള്ളതാണ്, നടപടി ക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു

കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതലിൽ കൃതൃമം നടത്തിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആന്‍റണി രാജുവിന്‍റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.

ഇത്തരം കേസുകളിൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള അധികാരമില്ലെന്നും മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും പ്രതിപക്ഷം വാദിച്ചു.

എന്നാൽ കേസ് ഏറെ ഗൗരവമുള്ളതാണ്, നടപടി ക്രമങ്ങൾ പാലിച്ച് വീണ്ടും കേസെടുക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. മയക്കുമരുന്നു കേസിലെ പ്രതിയെ രക്ഷിക്കുന്നതിനായി തൊണ്ടിമുതലിൽ കൃതൃമം കാട്ടിയെന്നായിരുന്നു കേസ്.

ആന്‍റിബയോട്ടിക് ഉപയോഗത്തിൽ 30 ശതമാനം കുറവ്

ഐസിസി റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ വീണ്ടും ഒന്നാമൻ

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രതാ നിർദേശം

ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു