Representative image 
Kerala

ശബരിമല തീർഥാടന വാഹനങ്ങളിൽ അലങ്കാരം വേണ്ട; ചട്ടം ലംഘിച്ചാൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കേയാണ് കോടതി ഉത്തരവ്.

കൊച്ചി: ശബരിമല തീർഥാടന വാഹനങ്ങളിൽ പൂക്കൾ അടക്കമുള്ള അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത്തരത്തിൽ അലങ്കാരങ്ങളുമായി വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

സർക്കാർ ബോർഡ് വച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിന് അടുത്ത മാസം തുടക്കം കുറിക്കാനിരിക്കേയാണ് കോടതി ഉത്തരവ്.

വാഴകളും തെങ്ങിൻ പൂക്കുലകളും പൂമാലകളും വച്ച് അലങ്കരിച്ച വാഹനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്കെത്തുന്നത് സ്ഥിരം കാഴ്ചയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി; കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന

യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന് മുന്നേറ്റം

എഡിഎമ്മിന്‍റെ മരണത്തിൽ കണ്ണൂർ കലക്റ്റർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; തൊഴിലാളികൾക്ക് പരുക്ക്, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു