Kerala

പ്ലസ് ടു വിജയശതമാനം 82.95; വിഎച്ച്എസ്ഇയിൽ 78.39 ശതമാനം വിജയം

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95 ശതമാനം. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 376135 വിദ്യാർഥികളിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

സയൻസിൽ 87.31, കൊമേഴ്സ് 82.75, ഹ്യുമാനിറ്റീസ് 71.93 എന്നിങ്ങനെയാണ് വിജയ ശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയ്ക്കാണ് (87.55).

നൂറുശതമാനം വിജയം നേടിയത് 77 സ്ക്കൂളുകളാണ്. ഇതിൽ സർക്കാർ സ്ക്കൂളുകൾ 8 എണ്ണം. 33,915 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയ്ക്കാണ് (78). വിജയം കുറവ് പത്തനംതിട്ട ജില്ലയ്ക്ക് (68.48).

സ‍ർക്കാർ സ്കൂൾ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകൾ 86.31% വിജയവും അൺ എയ്ഡഡ് സ്കൂളുകൾ - 82.70% വിജയവും സ്പെഷ്യൽ സ്കൂളുകൾ 99.32% വിജയവും കരസ്ഥമാക്കി. 

മുൻ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ 0.92 ശതമാനത്തിന്‍റെ കുറവുണ്ട്. സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. സേ പരീക്ഷയുടെ അപേക്ഷകൾ മേയ് 29 ന് മുൻപായി നൽകണം.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4 മണിയോടെ സൈറ്റുകളിൽ ഫലം ലഭ്യമായി തുടങ്ങും.

വിഎച്ച്എസ് ഇ വിജയ ശതമാനം 78.39. നൂറു ശതമാനം വിജയം സ്വന്തമാക്കിയത് 20 സ്ക്കൂളുകളാണ്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം