Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച: 20 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി

ചിറയിൻകീഴ് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി

തിരുവനന്തപുരം: രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്.

20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സാബുവും കുടുംബവും ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സിംഗപൂരിൽ നിന്നെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശ‍യം തോന്നി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്.

ചിറയിൻകീഴ് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ