Kerala

മൂന്നാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

കോതമംഗലം: കനത്ത മഴയിൽ മൂന്നാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ ലക്ഷം കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.

അഗ്നിശമനസേന, പൊലീസ് നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മാല . 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു വീട്ടിലുണ്ടായിരുന്ന മകളാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

മൂന്നാർ ലക്ഷം കോളനി ഭാഗത്ത് അപകടകരമായ രീതിയിൽ ഉള്ള വീടുകളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനുള്ള നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. കുമാർ - മാല ദമ്പതികൾക്ക് മൂന്നു മക്കൾ ആണുള്ളത്. രണ്ടു പേർ നവോദയ സ്കൂളിൽ പഠിക്കുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്