Representative Image 
Kerala

''കോളെജ് വിദ്യാർഥികൾക്ക് പ്രീ-മാരിറ്റൽ കൗൺസലിങ്''; വിദ്യാഭ്യാസ ഡയറക്‌ടറോട് നിർദേശം തേടി മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ കോളെജ് വിദ്യാർഥികൾക്കായി പ്രീ-മാരിറ്റൽ കൗൺസിലിങ് നൽകുന്നത് സംബന്ധിച്ച് കോളെജ് വിദ്യാഭ്യാസ ഡയറക്‌ടറോട് നിർദേശം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

പ്രീ-മാരിറ്റൽ കൗൺസിലിങ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പരിഗണനാർഹമായ കാര്യമാണെന്നും കമ്മിഷൻ ആക്ടിങ് ചെയർപേയ്സൻ കെ. ബൈജുനാഥ് പറഞ്ഞു. എരഞ്ഞിപ്പാലം സെന്‍റ് സേവ്യേഴ്സ് ആർട്സ് ആന്‍റ് സയൻസ് കോളേജിലെ പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കോളെജ് വിദ്യാഭ്യാസ ഡയറക്ടറിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടത്.

വിവാഹ ബന്ധങ്ങൾ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളിലെ വ്യവഹാരങ്ങൾ വർധിക്കുന്നതും കൂടുതൽ കുടുംബകോടതികൾക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മിഷൻ വിലയിരുത്തി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി