വയനാട്ടിൽ ഭർത്താവും വീട്ടുകാരും ചേർന്ന് കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയതായി പരാതി 
Kerala

വയനാട്ടിൽ ഭർത്താവും വീട്ടുകാരും ചേർന്ന് കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയതായി നേപ്പാൾ സ്വദേശിനിയുടെ പരാതി

നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്

കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ മൃതദേഹത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം മെയ് മാസത്തിൽ ഇത്തരമൊരു സംഭവമുണ്ടായതായാണ് യുവതിയുടെ പരാതി.

നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കടത്തിയെന്നും അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്തുവെന്നും നിർബന്ധിച്ച് മരുന്നു നൽകി പ്രസവിപ്പിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

പ്രസവത്തിനു പിന്നാലെ യുവതി നേപ്പാളിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പരാതി നൽകിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം