Kerala

നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജിവെച്ച് ഹുസൈൻ മടവൂർ

കോഴിക്കോട്: നവോത്ഥോന സമിതി വൈസ് ചെയർമാൻ പദവി ഹുസൈൻ മടവൂർ രാജിവെച്ചു. മുസ്ലീം സമുദായം സർക്കാരിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയെത്തുടർന്നാണ് നടപടി. അദ്ദേഹത്തിന്‍റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു.

ഇടതുപക്ഷ സർക്കാർ മുസ്ലീം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ പ്രതികരിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ