കണ്ണൂർ: വിവാദമായ കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. ഇപി ജയരാജന്‍റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. മകൻ ജെയ്സനും റിസോർട്ടിൽ ഓഹരി പങ്കാളിത്വമുണ്ട്. ആദായ നികുതി വകുപ്പും ജിഎസ്ടി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം.
2 മണിയോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ നേരത്തെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ആയുർവേദ റിസോർട്ടിലെ ധന സമാഹരണവും വിനിയോഗവും സംബന്ധിച്ച് വിവാദമുയർന്നപ്പോൾ തനിക്ക് ഇതിൽ പങ്കില്ലെന്നും മകനും ഭാര്യക്കുമാണ് ഇതിൽ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച തുക മകൻ വിദേശത്ത് ജോലിചെയ്തുകിട്ടിയ സമ്പാദ്യവും ഭാര്യക്ക് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യവുമാണെന്നായിരുന്നു ഇപിയുടെ വിശദീകരണം.