Kerala

പാലക്കാട് വീണ്ടും വൻ ഹാൻസ് വേട്ട; അഞ്ചേമുക്കാൽ ലക്ഷത്തിന്‍റെ ലഹരിവസ്തുക്കളും മാരകായുധങ്ങളും പിടികൂടി

സംസ്ഥാനത്തെ തന്നെ വലിയ ഹാൻസ് വേട്ടയാണിത്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷന് സമീപം കച്ചേരിക്കുന്നിൽ വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്

പാലക്കാട്‌: ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 767 ചാക്കുകളിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തി എഴുപത്താറായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ലോറി ഓടിച്ച ഇളമ്പുലാശ്ശേരി കാരാകുറിശ്ശി ഇടവക്കത്ത് വീട്ടിൽ ഹനീഫ (48), കൂടെ ലോറിയിൽ ഉണ്ടായിരുന്ന മലപ്പുറം കിളിക്കോട് കരുവാരക്കുണ്ട് മുഹമ്മദ് ആരിഫ് (44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചില്ലറ വിപണിയിൽ രണ്ടേ മുക്കാൽ കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്നും 15 ഗ്രാം കഞ്ചാവ് മാരകായുധമായ വടിവാളുകൾ എന്നിവ കണ്ടെടുത്തു.സംസ്ഥാനത്തെ തന്നെ വലിയ ഹാൻസ് വേട്ടയാണിത്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷന് സമീപം കച്ചേരിക്കുന്നിൽ വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്.

ആട്ട, മൈദ ലോഡിനകത്താണ് ഹാൻസ് കടത്തിയത്. തിരുവനന്തപുരത്തേക്ക് സപ്ലൈ ചെയ്യാനാണ് ഹാൻസ് കടത്തിയതെന്ന് പ്രതികൾ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വലിയ റാക്കറ്റിന്‍റെ കണ്ണികളാണ് പ്രതികൾ. പ്രതികളെ കോടതിയിൽ ഹാജരാക്കും .കഴിഞ്ഞ ദിവസവും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊപ്പം പോലീസും ചേർന്ന് 75 ലക്ഷം വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. പുകയില ഉത്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് IPS, മണ്ണാർക്കാട് ഡി.വൈ.എസ്.പി, വി.എ.കൃഷ്ണദാസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ശശികമാർ.ടി , സബ്ബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും സബ്ബ് ഇൻസ്പെക്ടർ എസ്. ജലീൽ ൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ഹാൻസും പ്രതികളേയും പിടികൂടിയത്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ