സിദ്ദിഖിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം: ശനിയാഴ്ച വീണ്ടും ഹാജരാകണം File
Kerala

സിദ്ദിഖിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം: ശനിയാഴ്ച വീണ്ടും ഹാജരാകണം

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂര്‍ നേരമാണ് അന്വേഷണസഘം സിദ്ദിഖിനെ ചോദ്യം ചെയ്ത്. ശനിയാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി സിദ്ദിഖിന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ചില രേഖകള്‍ ഹാജരാക്കാന്‍ സിദ്ദിഖിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ സിദ്ദിഖ് കൊണ്ടുവന്നിരുന്നില്ല.

അതേസമയം, ഹോട്ടല്‍ മുറിയില്‍ വച്ച് നടിയെ കണ്ടിട്ടില്ലെന്നും നിള തീയറ്ററില്‍ വച്ച് മാത്രമാണ് കണ്ടെതെന്ന് സിദ്ദിഖ് അറിയിച്ചെങ്കിലും രേഖകളുമായി എത്തിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യ അനുവദിച്ചില്ല. ഇതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചതോടെ ഏഴു ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം സിദ്ദിഖ് പുറത്തു വരികയായിരുന്നു.

മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം: ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ ആവശ്യം

ചക്രവാതച്ചുഴി രൂപപ്പെട്ടു; 5 ദിവസം കനത്ത മഴ, ജാഗ്രത

കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ

യുഎഇ പൊതുമാപ്പ് നീട്ടില്ല: നവംബർ ഒന്ന് മുതൽ കർശന പരിശോധന

ജയസൂര്യ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ്