സി.എസ്. ശ്രീനിവാസൻ 
Kerala

നിക്ഷേപ തട്ടിപ്പു കേസ്; കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ അറസ്റ്റു ചെയ്ത് ക്രൈംബ്രാഞ്ച്. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റുമായ ടി.എ. സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി. 18 കേസുകൾ ഇവർക്കെതിരേ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം

തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം