കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും Representative Image
Kerala

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടിയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിലായും ചക്രവാതച്ചുഴി രൂപപ്പെട്ടു.

ഇത് ശനിയാഴ്ച ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ശക്തമായ മഴയും കേരള തീരത്ത് പ്രതീക്ഷിക്കുന്നു.

ഈ ആഴ്ച കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസമില്ലെങ്കിലും ചൊവ്വാഴ്ചയോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നതിനാൽ കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്