Prashanthan 
Kerala

പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്‍റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്‍റെ പേരിന്‍റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. പിന്നാലെ എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്.

ഇതെല്ലാം എഡിഎമ്മിനെതിരായ പ്രശാന്തന്‍റെ കൈക്കൂലി പരാതി വ്യാജമെന്ന സൂചനയാണ് നല്‍കുന്നത്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറില്‍ പ്രശാന്ത് ടി.വി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രശാന്തൻ ടി.വി എന്നും. രണ്ട് രേഖയിലെയും ഒപ്പിലെ വ്യത്യാസവും വളരെ വ്യക്തമാണ്.

നവീന്‍റെ മരണം അങ്ങേയറ്റം ദുഃഖകരം, ദിവ്യയെ സിപിഎമ്മിനെ അടിക്കാനുളള വടിയാക്കേണ്ട : പി. ജയരാജൻ

ദിവ‍്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കാനാകില്ല; കെ.പി. ഉദയഭാനു‌

മഴ മുന്നറിയിപ്പിൽ മാറ്റം; ഒക്ടോബർ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യത; അലർട്ടുകൾ

ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി

2 കോടി വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, 60 അംഗ സുരക്ഷാ സംഘം; സൽമാൻ സുരക്ഷ വർധിപ്പിച്ചു