തിരുവനന്തപുരം: പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 13 ലക്ഷത്തിൽ പരം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
10, 11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ അത്രയുംകാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ശിവൻകുട്ടി അഭ്യർഥിച്ചു. പരീക്ഷാ കാലത്ത് ഉത്സവങ്ങളും പെരുനാളുകളും ഉൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട് വലിയ ശബ്ദകോലാഹലങ്ങൾ ഉയരുന്നത് കുട്ടികൾക്ക് പഠിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.