P Jayarajan 
Kerala

ഭീ​ഷ​ണി പ്ര​സം​ഗം: ജ​യ​രാ​ജ​നെ​തി​രേ പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്ക് യു​വ​മോ​ർ​ച്ച​യു​ടെ പ​രാ​തി

"മോ​ർ​ച്ച​റി യു​വ​മോ​ർ​ച്ച​ക്കാ​ർ​ക്കു മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് ജ​യ​രാ​ജ​ൻ ഓ​ർ​ക്ക​ണം'' എന്ന് തിരിച്ചടിച്ച് പ്ര​ഫു​ൽ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: ജ​യ​രാ​ജ​ന്‍റെ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രേ യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ മാ​വി​ല​ക്ക​ണ്ടി സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി. അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം."നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നു നേ​രെ കൈ​യോ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ യു​വ​മോ​ർ​ച്ച​ക്കാ​ര​ന്‍റെ സ്ഥാ​നം മോ​ർ​ച്ച​റി​യി​ലാ​യി​രി​ക്കു​മെ​ന്ന്' സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​ജ​യ​രാ​ജ​ൻ പ്രസംഗിച്ചതിനെതിരെയാണ് പരാതി.

അ​തി​നി​ടെ, "മോ​ർ​ച്ച​റി യു​വ​മോ​ർ​ച്ച​ക്കാ​ർ​ക്കു മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് ജ​യ​രാ​ജ​ൻ ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നു' തി​രി​ച്ച​ടി​ച്ച് യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. പ്ര​ഫു​ൽ​കൃ​ഷ്ണ​ൻ. ജ​യ​രാ​ജ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​സു​കാ​ല​ത്ത് ഉ​ള്ള പ​രാ​ധീ​ന​ത​ക​ളു​മാ​യി വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശോ​ഭ സു​രേ​ന്ദ്ര​ൻ.

ഗ​ണ​പ​തി ഭ​ഗ​വാ​നെ​യും പു​ഷ്പ​ക വി​മാ​ന​ത്തെ​യും മ​റ്റു ചി​ല ഹൈ​ന്ദ​വ വി​ശ്വാ​സ​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച് 21ന് ​കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​യി​ൽ ഷം​സീ​ർ ന​ട​ത്തി​യ പ്ര​സം​ഗം വ​ലി​യ ഒ​ച്ച​പ്പാ​ടു സൃ​ഷ്ടി​ച്ചി​രു​ന്നു. ഷം​സീ​റി​ന്‍റെ എം​എ​ൽ​എ ഓ​ഫി​സി​ലേ​ക്ക് യു​വ​മോ​ർ​ച്ച ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗ​ണേ​ഷ് പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ത​ല​ശേ​രി​യി​ൽ ഇ​ന്ന​ല​ത്തെ ജ​യ​രാ​ജ​ന്‍റെ പ്ര​സം​ഗം. "സേ​വ് മ​ണി​പ്പു​ർ' മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹി​ന്ദു വി​ശ്വാ​സ​ത്തെ അ​പ​മാ​നി​ച്ച​തി​ൽ മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ഷം​സീ​റി​നെ തെ​രു​വി​ൽ നേ​രി​ടു​മെ​ന്നാ​യി​രു​ന്നു കെ. ​ഗ​ണേ​ഷി​ന്‍റെ പ്ര​ഖ്യാ​പ​നം. പ്രൊ​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​പോ​യ​തു​പോ​ലെ കൈ ​പോ​വി​ല്ലെ​ന്ന വി​ശ്വാ​സ​മാ​യി​രി​ക്കാം ഷം​സീ​റി​നെ​ന്നും എ​ല്ലാ കാ​ല​ത്തും ഹി​ന്ദു സ​മൂ​ഹം അ​ങ്ങ​നെ നി​ന്നു​കൊ​ള്ള​ണ​മെ​ന്നു ക​രു​ത​രു​തെ​ന്നും ഗ​ണേ​ഷ് പ്ര​സം​ഗി​ച്ചി​രു​ന്നു.വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്, ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി, ഹി​ന്ദു ഐ​ക്യ​വേ​ദി, യോ​ഗ​ക്ഷേ​മ സ​ഭ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ ഷം​സീ​റി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. രാ​ഷ്‌​ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​ക്കും എ​ല്ലാ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ഷം​സീ​റി​നെ​തി​രേ വി​വി​ധ ഹി​ന്ദു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​മു​ണ്ട്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും