ജനതാദൾ എസ് ദേശീയ പ്രസിഡന്‍റ് മുൻ മന്ത്രി സി.കെ. നാണു, സംസ്ഥാന പ്രസിഡന്‍റ് ഖാദർ മാലിപ്പുറം, ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി എന്നിവർ വാർത്താസമ്മേളനത്തിൽ. 
Kerala

മുന്നണിയിൽ എടുത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും: ജനതാദൾ-എസ്

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ്. എറണാകുളം ബിടിഎച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ നയം വ്യക്തമാക്കിയത്.

ജനതാദൾ എസ് ദേശീയ പ്രസിഡന്‍റ് മുൻ മന്ത്രി സി.കെ. നാണു, സംസ്ഥാന പ്രസിഡന്‍റ് ഖാദർ മാലിപ്പുറം, ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവർ പങ്കെടുത്തു.

ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പിനൊപ്പം, 2021 മുതൽ നടത്തേണ്ട സെൻസസ് ജോലികൾ ഉടൻ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ജെഡിഎസ് പ്രമേയത്തിലൂടെ അവശ്യപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.

ജനതാദൾ എസിന്‍റെ പ്രഖ്യാപിത നിലപാടുകൾ ശക്തിപ്പടുത്തുവാനും സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനും പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒക്ടോബർ 12,13 തീയതികളിൽ എറണാകുളത്ത് നടത്തും. അതിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളും നിയോജക മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. പോഷക സംഘടനാ സംവിധാനം പുന ക്രമീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പാർട്ടിയുടെ മുന്നണി പ്രവേശന ആവശ്യത്തോട് അനൂകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം, വരാനിരിക്കുന്ന വയനാട് ലോക്സഭ, ചേലക്കര, പാലക്കാട്‌ നിയമസഭ ഉപ തെരെഞ്ഞെടുപ്പുകളിൽ സ്വന്തമായി സ്ഥാനാർഥികളെ നിർത്തി മത്സര രംഗത്തുണ്ടാവുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

സ്വന്തമായി 'മാജിക് മഷ്റൂം ഫാം'; വയനാട്ടിൽ ലഹരിക്കടത്തിനിടെ ബംഗളൂരു സ്വദേശി പിടിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം