തെരഞ്ഞെടുപ്പുകൾക്കില്ലെന്ന് മുരളീധരൻ; അനുനയിപ്പിക്കാൻ കോൺഗ്രസ് 
Kerala

തെരഞ്ഞെടുപ്പുകൾക്കില്ലെന്ന് മുരളീധരൻ; അനുനയിപ്പിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്കു പിന്നാലെ, തെരഞ്ഞെടുപ്പുകളിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിൽ നിന്ന് കെ. മുരളീധരനെ പിന്തിരിപ്പിക്കാൻ കോൺഗ്രസിന്‍റെ അനുനയശ്രമം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മുരളീധരനെ മത്സരിപ്പിക്കണെമെന്ന താത്പര്യം പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

വട്ടിയൂർക്കാവ് മണ്ഡലം ഇടപതുപക്ഷത്തിന്‍റെ കൈവശമാണ്. മണ്ഡലത്തിൽ ബിജെപിക്ക് വ്യക്തമായ സ്വാധിനമുണ്ടെന്നതും യുഡിഎഫിന്‍റെ വിജയസാധ്യതയെ ബാധിക്കാൻ ഇടയാകും. എന്തിരുന്നാലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിയെ പരാജയപ്പെടുത്തിയത് മുരളിയുടെ സാന്നിധ്യമാണ്.

ബിജെപിയിലേക്ക് പോയ വോട്ടുകൾ മിക്കതും തിരികെ കൈപ്പത്തിയിലേക്ക് എത്തിക്കാൻ മുരളീധരനായി. ഈ സാഹചര്യത്തിൽ തന്നെയാണ് വടകരയിൽ നിന്നും തൃശൂരിൽ ബിജെപിയെ നേരിടാൻ മുരളീയെ കളത്തിലിറക്കുന്നത്. എന്നാൽ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇവിടെ പാർട്ടിയുടെ പരീക്ഷണം പാളിയെന്ന് മാത്രമല്ല അതുണ്ടാക്കിയ അലയൊലി അടത്തെങ്ങും അടങ്ങില്ലെന്ന് കോൺഗ്രസിന് നല്ല ബോധ്യമുണ്ട്.

ഈ സാഹചര്യത്തിൽ മുരളീധരനെ പിണക്കാതെ ചേർത്ത് നിർത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിലെ നേതാക്കൾക്കെതിരെ മുരളീധരന്‍റെ ഭാഗത്തുനിന്ന് വിമർശനങ്ങൾ വന്നേക്കാമെന്ന് മുന്നിൽ കണ്ട് അനുനയശ്രമത്തിലാണ് ഇപ്പോൾ നേതൃത്വം ഏർപ്പെട്ടിരിക്കുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ