പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സന്ദീപ് വാര്യർ രണ്ടാഴ്ച മുൻപ് വന്നിരുന്നെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്തമായിരുന്നു എന്നാണ് മുരളീധരൻ പറഞ്ഞത്.
''രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആയുർവേദ ചികിത്സയ്ക്കു പോയപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് പോകേണ്ടതെന്നു പറഞ്ഞയാളാണ് സന്ദീപ് വാര്യർ. അങ്ങനെയുള്ള സന്ദീപ് വാര്യർ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയാൽ രാഹുൽ ഗാന്ധിയോടു ചെയ്യുന്ന തെറ്റാകുമായിരുന്നു'', മുരളീധരൻ വിശദീകരിച്ചു.
കെ. സുധാകരനും വി.ഡി. സതീശനും വി.കെ. ശ്രീകണ്ഠനും അടക്കമുള്ള നേതാക്കൾ സന്ദീപ് വാര്യരെ സന്തോഷത്തോടെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തപ്പോൾ, മുരളീധരൻ തന്‍റെ അതൃപ്തി തമാശരൂപേണ പരസ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്.
സ്നേഹത്തിന്‍റെ കടയിൽ തന്നെ ഉറച്ചു നിൽക്കണമെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ വെറുപ്പിന്‍റെ ഫാക്റ്ററിയിലേക്ക് തിരിച്ചുപോകരുതെന്നും സന്ദീപ് വാര്യരെ മുരളീധരൻ ഉപദേശിച്ചു.