കെ.സുരേന്ദ്രൻ 
Kerala

തൃശൂർ പൂരം കലക്കിയത് സർക്കാരാണ്, സതീശൻ പിന്തുണ നൽകി; കെ. സുരേന്ദ്രൻ

'പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി, വെടിക്കെട്ട് മനപൂർവം വൈകിപ്പിച്ചു'

പാലക്കാട്: തൃശൂർ പൂരം കലക്കിയതിനു പിന്നിൽ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരേയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്നും സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ പൂരം കലക്കിയതിനെതിരേ ഇപ്പോൾ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൂരത്തിന്‍റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി, വെടിക്കെട്ട് മനപൂർവം വൈകിപ്പിച്ചു. എല്ലാം സർക്കാരിന്‍റെ വീഴ്ചയാണെന്നും സതീശൻ അതിനെ പിന്തുണയ്ക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.

ആർഎസ്എസിനോ ബിജെപിക്കോ ഇതിൽ യാതൊരു ബന്ധവുമില്ല. ആർഎസ്എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി