കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ.സുരേന്ദ്രന്‍ സമർപ്പിച്ച വിടുതൽ ഹർജിയിൽ പരിഗണിച്ചുകൊണ്ട് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. കേസില്‍ 5 പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ 2.50 ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു 5 പ്രതികളും 2023 സെപ്റ്റംബറില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും കേസ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍റെയും നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ട്. തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനുമാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചത്. ചില മാധ്യമ പ്രവര്‍ത്തകരും ഇതില്‍ പങ്കാളിയായാണെന്നും ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.