ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്‍ററിൽ നിന്നുള്ള ദൃശ്യം. 
Kerala

കളമശേരി സ്ഫോടനം: ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിയും മരിച്ചു

ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

കൊച്ചി: കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണാണ് ( 76) മരിച്ചത്. രാജഗിരി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. സ്ഫോടനത്തിൽ മരിച്ച ജോണിന്‍റെ ഭാര്യയാണ്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

ഒക്റ്റോബർ 29ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സെന്‍ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിൻ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. അന്വേഷണം നടക്കുകയാണ്.

സംഭൽ മോസ്ക് സർവേയ്ക്കിടെ കല്ലേറ്; കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്, 10 പേർ കസ്റ്റഡിയിൽ

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ