നവീന്‍ ബാബുവിന്‍റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹർജിയിൽ വിധി പറ‍‍യാന്‍ മാറ്റി 
Kerala

നവീന്‍ ബാബുവിന്‍റെ മരണം: തെളിവുകള്‍ സംരക്ഷിക്കണമെന്ന ഹർജിയിൽ വിധി പറ‍‍യാന്‍ മാറ്റി

അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബം

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. ഡിസംബർ മൂന്നിനായിരിക്കും വിധി പ്രസ്താവിക്കുക.

ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തിന്‍റേയും ഫോണ്‍ കോള്‍ രേഖകള്‍, ഫോൺ ലൊക്കേഷൻ വിവരങ്ങൾ, കളക്‌ട്രേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, പി.പി. ദിവ്യയുടെയും, കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങ്ങുകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്‍റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

അഞ്ച് ലക്ഷം അധിക വോട്ട്!! മഹാരാഷ്ട്രയിൽ പോൾ ചെയ്‌ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരം

കെഎസ്ആർടിസിയിൽ ഉച്ചഭക്ഷണം ഉൾപ്പെടെ 500 രൂപയിൽ താഴെ ചെലവിൽ 'ഐവി'; പുതിയ പദ്ധതിയുമായി മന്ത്രി

രാഹുലിന്‍റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം; തീരുമാനം അറിയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം

പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട്ട് തേടി എഡിജിപി

ശരീരമാസകലം കുത്തേറ്റ് ബംഗളൂരുവിൽ യുവതി കൊല്ലപ്പെട്ടു; കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പൊലീസ്