അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിൽ; പുഴയിൽ പരിശോധന ആരംഭിച്ചു 
Kerala

അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിൽ; പുഴയിൽ പരിശോധന ആരംഭിച്ചു

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് 7 ദിവസം. രക്ഷാപ്രവർത്തരം രാവിലെ മുതൽ ആരംഭിച്ചു. മണ്ണിനടിയിൽ ലോറി ഇല്ലെന്ന നി​ഗമനത്തിലാണ് കർണാടക സർക്കാർ ഇന്നലെ അറിയിച്ചതെങ്കിലും കരയിൽ തന്നെ മലയോട് ചേർന്നുള്ള ഭാ​ഗത്ത് ലോറിയുണ്ടാകാനാണ് സാധ്യതയെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്‍റെ അനുമാനം.

ഇന്നലെ മുതൽ സൈന്യം രം​ഗത്തുണ്ട്. ഇവർ ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളടക്കം കൊണ്ടു വന്ന് പരിശോധന നടത്തും. ​ഗം​ഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ മണ്ണുനീക്കി പരിശോധിക്കും. എന്നാൽ കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പുഴയിലെ പരിശോധന. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം ചേർന്ന ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും.

വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ അവിടെയും പരിശോധിക്കണമെന്നും തെരച്ചിലിന് വേഗം കൂട്ടണമെന്നും അർജുന്‍റെ കുടുംബം ​ആവശ്യപ്പെട്ടു. അതേസമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...