ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണക്കേസിൽ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി. കേസിലെ മുഖ്യപ്രതി സതീഷ് കുമാരിന്‍റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർദേശം.
കേസിൽ വിചാരണ വീണ്ടും നീളുകയാണെങ്കിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നൂറു കോടി രൂപയിലധികം രൂപയാണ് ബാങ്ക് ഭരണം കൈയാളുന്ന സിപിഎം അനധികൃത മാർഗങ്ങളിലൂടെ ഇവിടെനിന്നു സമാഹരിച്ചതെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പ്രതികളുടെ ഭൂമി ഏറ്റെടുത്തത് ലേലം ചെയ്ത് നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കണമെന്ന നിർദേശവും കോടതിയിൽ ഇഡി മുന്നോട്ടുവച്ചിരുന്നു.