AC Moideen 
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരാവും

‌തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീൻ എംഎൽഎ തിങ്കളാഴ്ച ഇഡിക്ക് മുൻപിൽ ഹാജരാവും.ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി.രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല.

തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണെങ്കിലും ഇത്തവണകൂടി ഹാജരായില്ലെങ്കിലത് ഒളിച്ചോടലായി വിലയിരുത്തുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ നാളെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാൻ മൊയ്തീൻ തീരുമാനിക്കുകയായിരുന്നു. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും .പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ.

കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളുകയാണ്. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം