KB Ganesh Kumar file
Kerala

ഇലക്‌ട്രിക് ബസ് വേണ്ട, 'വെയർ ഈസ് മൈ കെഎസ്ആർടിസി' ആപ്പ് കൊണ്ടുവരും: ഗണേഷ്

തി​രു​വ​ന​ന്ത​പു​ര​ത്ത് 10 രൂ​പ​യ്ക്ക് ഓ​ടു​ന്ന ഇ​ല​ക്‌​ട്രി​ക് ബ​സി​ന് വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും ലാ​ഭ​മു​ണ്ടെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ലെന്നും മന്ത്രി.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍ടി​സി​യി​ലെ ചെ​ല​വ് കു​റ​ച്ച് വ​രു​മാ​നം കൂ​ട്ടു​ക​യാ​ണു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കോ​ർ​പ്പ​റേ​ഷ​നെ പ്രൊ​ഫ​ഷ​ണ​ലാ​ക്കു​മെ​ന്നും പു​തി​യ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍. കെ​എ​സ്ആ​ർ​ടി​സി​യി​ലെ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ യൂ​ണി​യ​നു​ക​ളു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തും. സ്റ്റോ​ക്ക്, അ​ക്കൗ​ണ്ട്, പ​ർ​ച്ചേ​യ്സ് എ​ന്നി​വ​ക്കാ​യി പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ നി​ർ​മി​ക്കും. കെ​എ​സ്ആ​ർ​ടി​സി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കം​പ്യൂ​ട്ട​റൈ​സ് ചെ​യ്യും. സി​സ്റ്റം ഇ​ല്ലാ​ത്ത കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യൊ​രു സി​സ്റ്റം കൊ​ണ്ടു​വ​രും. സ്വി​ഫ്റ്റ് ക​മ്പ​നി ലാ​ഭ​ത്തി​ലാ​ണ്. കെ​ടി​ഡി​എ​ഫ്സി​യി​ൽ നി​ക്ഷേ​പ​ക​ര്‍ക്ക് പ​ണം തി​രി​ച്ചു ന​ല്‍കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് 10 രൂ​പ​യ്ക്ക് ഓ​ടു​ന്ന ഇ​ല​ക്‌​ട്രി​ക് ബ​സി​ന് വ​രു​മാ​ന​മു​ണ്ടെ​ങ്കി​ലും ലാ​ഭ​മു​ണ്ടെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല. വൈ​ദ്യു​തി​യാ​ണെ​ങ്കി​ലും തു​ച്ഛ​മാ​യ ലാ​ഭം മാ​ത്രം. സ​ർ​വീ​സ് ന​ഷ്ട​മാ​ണ്. 10 രൂ​പ​യ്ക്ക് ഓ​ടു​ന്ന ബ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍ക്കൊ​ള്ളാ​നും പ​റ്റു​ന്നി​ല്ല. പ​ല റൂ​ട്ടു​ക​ളി​ലും ഇ​ല​ക്‌​ട്രി​ക് ബ​സി​ല്‍ പ​ല​പ്പോ​ഴും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യ​മു​ണ്ട്. 10 രൂ​പ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ നി​ര​ക്ക് മാ​റ്റും. ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ഇ​ല​ക്‌​ട്രി​ക് ബ​സ് വാ​ങ്ങു​ന്ന തു​ക​യ്ക്ക് 4 ഡീ​സ​ൽ ബ​സു​ക​ൾ വാ​ങ്ങാം. ഇ​ല​ക്‌​ട്രി​ക് ബ​സി​ന്‍റെ കാ​ലാ​വ​ധി കു​റ​വാ​ണ്. ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ഉ​പേ​യാ​ഗി​ക്ക​പ്പെ​ട്ട​താ​യി എ​വി​ടെ​യും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ പു​തി​യ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​നോ​ട് വ്യ​ക്തി​പ​ര​മാ​യി യോ​ജി​പ്പി​ല്ല.

സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ട്‌ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​യി ശ്ര​മി​ക്കും. ശ​മ്പ​ളം ഒ​ന്നി​ച്ചു ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. പു​തി​യ ബ​സു​ക​ൾ സ്വി​ഫ്റ്റി​നു കീ​ഴി​ൽ ത​ന്നെ​യാ​യി​രി​ക്കും. ബ​സ് സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ "വെ​യ​ർ ഈ​സ് മൈ ​കെ​എ​സ്ആ​ർ​ടി​സി' ആ​പ്പ് 3 മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി കെ​എ​സ്ആ​ര്‍ടി​സി സ​ര്‍വീ​സു​ക​ള്‍ റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യു​ക എ​ന്നാ​ല്‍ സ​ര്‍വീ​സ് നി​ര്‍ത്തു​ക എ​ന്ന​ല്ല. ന​ഷ്ട​ത്തി​ല്‍ ഓ​ടു​ന്ന റൂ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും റീ​ഷെ​ഡ്യൂ​ള്‍ ചെ​യ്യു​ക​യും ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ആ​ദ്യം പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കും. പി​ന്നീ​ട് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്തും. മൃ​ത​ദേ​ഹ​വു​മാ​യി പോ​കു​മ്പോ​ൾ സൈ​റ​ൺ ഇ​ടാ​ൻ പാ​ടി​ല്ല. ആം​ബു​ല​ൻ​സു​ക​ൾ പ​രി​ശോ​ധി​ക്കും. സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ് എ​ന്നീ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ൾ മ​ന്ത്രി​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ