KB Ganesh Kumar file
Kerala

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാൽ നടപടിയുണ്ടാകുമോ? വിശദീകരിച്ച് ഗതാഗത മന്ത്രി

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഇത് പ്രയോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ ഇക്കാര്യം അറിഞ്ഞിട്ടില്ല

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുമാണ് ഇത്തരമൊരു സർക്കുലർ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഇത് പ്രയോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ ഇക്കാര്യം അറിഞ്ഞിട്ടില്ല. ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മിഷണറാണ് സർക്കുലർ ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോ​ഗസ്ഥരും നിലപാട് അറിയിച്ചിരുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും; പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി. സരിൻ

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി