K B Ganesh kumar 
Kerala

ഗണേഷിന് 'സിനിമ' ഇല്ല, ഗതാഗത വകുപ്പു മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം

ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. മുൻപ് കൈകാര്യം ചെയ്തിരുന്ന വകുപ്പു മാത്രം നൽകിയാൽ മതിയെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. സിനിമ വകുപ്പ് നൽകില്ലെന്ന വിവരം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു.

ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ആന്‍റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്‍റേത് ഗണേഷിനും നൽകും.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ