കെ.സി ജോസഫ് 
Kerala

'പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ല': കെ.സി ജോസഫ്

ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കും

കൊച്ചി: പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ ചാണ്ടി ഉമ്മന് അയോഗ്യതയില്ലെന്ന് കെ.സി ജോസഫ്. ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സംയുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം ജനപ്രതിനിധിയായിരുന്ന പുതുപ്പള്ളിയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉപതെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. ജനപ്രതിനിധികളായ നേതാക്കളുടെ വേർ‌പാടുണ്ടായാൽ അവരുടെ കുടുംബത്തിൽ നിന്നും പിൻഗാമികളെ കണ്ടെത്തുന്നതാണ് പരമ്പരാഗതമായി യുഡിഎഫ് പിന്തുടരുന്ന രീതി. അത്തരത്തിൽ നോക്കിയാൽ ചാണ്ടി ഉമ്മനാണ് സാധ്യത കൂടുതൽ. അദ്ദേഹത്തെ കോൺഗ്രസ് കളത്തിലിറക്കി കളിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി