കെ.സി. വേണുഗോപാൽ അനുനയിപ്പിച്ചു, പാലക്കാട് പ്രചാരണത്തിനിറങ്ങാൻ കെ. മുരളീധരൻ 
Kerala

കെ.സി. വേണുഗോപാൽ അനുനയിപ്പിച്ചു, പാലക്കാട് പ്രചാരണത്തിനിറങ്ങാൻ കെ. മുരളീധരൻ

നവംബർ 10ന് പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് മുരളീധരൻ അറിയിച്ചു

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന മുൻ നിലപാട് മാറ്റി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നവംബർ 10ന് പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് മുരളീധരൻ അറിയിച്ചു. പാർട്ടിക്കകത്ത് ബോംബ് പൊട്ടലൊന്നും പ്രതീക്ഷിക്കേണ്ടെന്നും പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു തീരുമാനവും തന്‍റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിളിച്ച് മൂന്നിടത്തും സജീവമാകണമെന്ന് ആവശ്യപ്പെട്ടു. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പാലക്കാട് റെക്കോഡ് ഭൂരിപക്ഷമാണ് ലക്ഷ്യം.

പാലക്കാട് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കത്തിന്‍റെ ആവശ്യമില്ല. യുഡിഎഫ് പാലക്കാട് നിലനിര്‍ത്തും. പാലക്കാട് ഓരോ ദിവസം ഓരോ ആളുകളെ ഇളക്കിവിടുകയാണ്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല.

രാജീവ് ഗാന്ധിയുടെ പുത്രി മത്സരിക്കുന്ന വയനാട്ടിലാണ് താന്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നത്. വയനാട്ടില്‍ എല്‍ഡിഎഫ് മത്സരരംഗത്തുനിന്ന് മാറണമായിരുന്നു. ഇന്ത്യാ മുന്നണിയിലെ അംഗമാണ് സിപിഐ. പ്രിയങ്കാ ഗാന്ധിക്കെതിരെ മല്‍സരിക്കാനെടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമാണ്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?